രാജസ്ഥാനില്‍ 24 മണിക്കൂറിനിടെ 25 ജില്ലകളില്‍ കോവിഡ് കേസുകളില്ല
രാജസ്ഥാനിലെ ആകെ 33 ജില്ലകളില്‍ 25 എണ്ണത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്
രാജസ്ഥാനിലെ ആകെ 33 ജില്ലകളില്‍ 25 എണ്ണത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇക്കാലയളവില്‍ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 327 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33 കോവിഡ് കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 15 കോവിഡ് കേസുകള്‍ തലസ്ഥാനമായ ജയ്പൂരിലാണ്. 8,952 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.546 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
2.40 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 33ാം ദിവസമാണ് ടിപിആര്‍ മൂന്ന് ശതമാനത്തില്‍ താഴെയാകുന്നത്. രാജ്യത്തുടനീളം 3,13,32,159 പേര്‍ക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. ഇതില്‍ 3,05,03,166 പേര്‍ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 35,087 പേര്‍ രോഗമുക്തി നേടി. 97.35 ശതമാനമാണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ ആകെയുള്ള പുതിയ കേസുകളില്‍ 76.13 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
Adjust Story Font
16