ബെംഗളൂരുവിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്ന് മൂന്നു മരണം; 14 പേർ കുടുങ്ങിക്കിടക്കുന്നു
നിർമാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. 14 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബാബുസപല്യയിൽ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
An under-construction building in Bengaluru's Babusapalya has collapsed.
— Shivani Kava/ಶಿವಾನಿ (@kavashivani) October 22, 2024
14 workers rescued, 1 body recovered, and 5 individuals remain missing. Rescue efforts are ongoing. pic.twitter.com/41wwdaNSgX
നഗരത്തിൽ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്. ഇതിനിടെയാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ബെംഗളൂരു ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ഡി. ദേവരാജ് പറഞ്ഞു. നിർമാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16