ഓൺലൈനിലൂടെ ഡ്രൈ ഫ്രൂട്ട്സ് വാങ്ങാൻ ശ്രമിച്ച വീട്ടമ്മക്ക് 3 ലക്ഷം നഷ്ടമായി
ഫേസ്ബുക്കിൽ കണ്ട ഡ്രൈഫ്രൂട്ട്സ് സ്റ്റോറിന്റെ പരസ്യം വഴിയാണ് ഇവർ സാധനം വാങ്ങാൻ ശ്രമിക്കുന്നത്
മുംബൈ: ഓൺലൈൻ വഴി ഡ്രൈ ഫ്രൂട്ട്സ് വാങ്ങാൻ ശ്രമിച്ച വീട്ടമ്മക്ക് 3 ലക്ഷം രൂപയിലധികം നഷ്ടമായെന്ന് പരാതി. മഹാരാഷ്ട്രയിലെ പൻവേൽ സ്വദേശിനിയായ 54കാരിയാണ് പൊലീസിൽ പരാതി നൽകിയത്.
സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്കിൽ കണ്ട ഡ്രൈഫ്രൂട്ട്സ് സ്റ്റോറിന്റെ പരസ്യം വഴിയാണ് ഇവർ സാധനം വാങ്ങാൻ ശ്രമിക്കുന്നത്.
പരസ്യത്തിൽ കണ്ട നമ്പറിൽ ബന്ധപ്പെട്ടപ്പോൾ യുപിഐ ആപ്പ് ഉപയോഗിച്ച് പണം അയക്കാൻ നിർദേശിച്ചു. അവരുടെ നിർദേശം അനുസരിച്ച് പണം അയക്കാൻ ശ്രമിച്ചെങ്കിലും ഇടപാട് പരാജയപ്പെട്ടെന്ന വിവരമാണ് ലഭിച്ചത്.
എന്നാൽ, പിന്നീട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ അതിൽനിന്ന് 3,09,337 രൂപ പിൻവലിച്ചതായി മനസ്സിലായി. ഉടൻ തന്നെ നേരത്തെ വിളിച്ച നമ്പറിൽ വീണ്ടും വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൻവേൽ പൊലീസ് അറിയിച്ചു.
Summary: 3 lakhs lost to a housewife who tried to buy dry fruits online
Adjust Story Font
16