Quantcast

മണിപ്പൂർ സംഘർഷം ആരംഭിച്ചിട്ട് ഇന്ന് മൂന്ന് മാസം

സംഘർഷം നിയന്ത്രിക്കുന്നത്തിൽ സംസ്ഥാന- കേന്ദ്രസർക്കാരുകൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    3 Aug 2023 1:03 AM GMT

manipur violence
X

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ നിന്ന്

ഇംഫാല്‍: മണിപ്പൂർ സംഘർഷം ആരംഭിച്ചിട്ട് ഇന്ന് മൂന്ന് മാസം. കുക്കി - മെയ്തെയ് സംഘർഷത്തിൽ 160 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൾക്കുകയും ചെയ്തു. സംഘർഷം നിയന്ത്രിക്കുന്നത്തിൽ സംസ്ഥാന- കേന്ദ്രസർക്കാരുകൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ.

മെയ് മൂന്നാം തിയതിയാണ് മണിപ്പൂരിന്‍റെ സമാധാനവും ശാന്തിയും തകർത്ത് സംഘർഷങ്ങൾ ആരംഭിച്ചത്. മെയ്തെയ് വിഭാഗത്തിന് പട്ടികജാതി വർഗ്ഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവാണ് സംഘർഷത്തിന് കാരണമായത്. പിന്നീടങ്ങോട്ട് തുടർച്ചയായ സംഘർഷങ്ങൾക്കാണ് മണിക്കൂർ സാക്ഷ്യം വഹിച്ചത്. നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്കൂളുകളും അഗ്നിക്കിരയായി. യുവതികൾ കൂട്ട ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടു. നിരവധി കുട്ടികളെ രക്ഷിതാക്കൾ ക്യാമ്പുകളിൽ ഉപേക്ഷിച്ചു. സ്വന്തം വീടും ഉപജീവനമാർഗ്ഗവും ഇല്ലാതായി അമ്പതിനായിരത്തിലധികം ആളുകളാണ് 350 ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്.

മൂന്നു മാസം പിന്നിടുമ്പോഴും സംഘർഷം നിയന്ത്രിക്കാനോ അവസാനിപ്പിക്കാനോ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കായിട്ടില്ല. രണ്ട് യുവതികളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാജ്യ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുത്തു സംസ്ഥാന കേന്ദ്ര സർക്കാരുകളെ വൃക്ഷമായി വിമർശിച്ചു. മണിപ്പൂരിൽ ഭരണസംവിധാനവും ക്രമസമാധാനവും പൂർണമായും തകർന്നു കോടതി വിലയിരുത്തി. പാർലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷം വലിയപ്രതിഷേധം ഉയർത്തി. പെൺകുട്ടികളെ നഗ്നരാക്കി നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനുശേഷം മാത്രമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞു ആദ്യമായോന്ന് പ്രതികരിച്ചത്.

തുടക്കത്തിലെ അവസാനിപ്പിക്കാമായിരുന്നു സംഘർഷം, സർക്കാരുകളുടെ മൗനം മൂലമാണ് ഇത്രയധികം രൂക്ഷമായത്. കുക്കി - മേയ്തെയ് വിഭാഗങ്ങൾ രണ്ടായി വിഭജിച്ച രീതിയിലാണ് മണിപ്പൂരിൽ കഴിയുന്നത്. സേനയെയും പൊലീസിനെയും നോക്കുകുത്തിയാക്കി നിയമം കയ്യിലെടുത്ത് പരസ്പരം പോരടിക്കുകയാണ് ഇരുവിഭാഗവും.

TAGS :

Next Story