Quantcast

കാന്‍സര്‍ മരുന്നിന് വില കുറയും; കസ്റ്റംസ് ഡ്യൂട്ടി കുറക്കും

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ അസം,ഉത്തരാഖണ്ഡ്,സിക്കിം സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം

MediaOne Logo

Web Desk

  • Updated:

    2024-07-23 07:09:21.0

Published:

23 July 2024 6:51 AM GMT

UnionBudget2024, NirmalaSitharaman ,കേന്ദ്രബജറ്റ് 2024,നിര്‍മലസീതാരാമന്‍,കാന്‍സര്‍ മരുന്ന്,ബജറ്റ് പ്രഖ്യാപനം,
X

ന്യൂഡൽഹി: കാന്‍സര്‍ മരുന്നിന് വില കുറയുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.പ്രത്യേക സഹായം കസ്റ്റംസ് ഡ്യൂട്ടി കുറക്കുമെന്നും കേന്ദ്രബജറ്റില്‍ പ്രഖ്യാപനം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളാണ് കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയത്.

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം അനുവദിക്കും. അസം,ഉത്തരാഖണ്ഡ്,സിക്കിം സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. ഹിമാചൽ പ്രദേശിന് പ്രളയ സഹായം നൽകും. വെള്ളപൊക്കം നിയന്ത്രിക്കാനായി ബിഹാറിന് പ്രത്യേക സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

  • ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ
  • പുതിയ ചെറുകിട സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി
  • ഒരു കോടി നഗരവാസികൾക്ക് 10 ലക്ഷം കോടിയുടെ ഭവന നിർമാണ പദ്ധതി
  • വിദ്യാഭ്യാസ വായ്പയ്ക്ക് മൂന്ന് ശതമാനം പലിശ കിഴിവ്
  • മുദ്രലോൺ 20 ലക്ഷമാക്കി ഉയർത്തി
  • 10 ലക്ഷം വരെ ഉന്നത വിദ്യാഭ്യാസ വായ്പ
  • അഞ്ച് വർഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാർക്ക് നൈപുണ്യ പരിശീലനം
  • ഗവേഷണത്തിന് പ്രത്യേക പദ്ധതി
  • എല്ലാ മേഖലയിലും അധിക തൊഴിൽ
  • 20 ലക്ഷം യുവാക്കൾക്ക് പരിശീലനം
  • സ്ത്രീകൾക്ക് പ്രത്യേക നൈപുണ്യ പദ്ധതി
  • വിദ്യാഭ്യാസ ലോണിന് വായ്പയ്ക്ക് യോഗ്യതയില്ലാത്തവർക്കും സഹായം
  • ആരോഗ്യത്തിനു ഹാനികരമായ പ്ലാസ്റ്റിക് സാമഗ്രികളുടെ ഇറക്കുമതി നികുതി ഇരട്ടിയാക്കി
  • പിവിസി ഫ്ലക്സ് ബാനറുകൾക്കുള്ള തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി
  • ചെമ്മീൻ, മീൻ തീറ്റയ്ക്കുള്ള തീരുവ കുറച്ചു
  • 25 ധാതുക്കൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി
  • സൗരോർജ്ജ പദ്ധതികൾകൾക്കുള്ള ഇളവ് തുടരും
  • കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പണമിടപാട് നികുതിയിൽ നിന്ന് ഒഴിവാക്കി
  • ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല
  • 1961ലെ ആദായ നികുതി നിയമം സമഗ്രമായി പുനഃപരിശോധിക്കും
  • കോർപ്പറേറ്റ് നികുതി കുറച്ചു







TAGS :

Next Story