രാജസ്ഥാനിൽ മിഗ് 21 വിമാനം തകര്‍ന്നുവീണു; മൂന്നു പ്രദേശവാസികൾ മരിച്ചു
ടേക്ക് ഓഫിന് തൊട്ടു പിന്നാലെ തകരുകയായിരുന്നു
വിമാനാപകടത്തിന്‍റെ ദൃശ്യങ്ങള്‍
ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം മിഗ് 21 തകർന്നു വീണ് മൂന്നു പ്രദേശവാസികൾ മരിച്ചു. സൂറത്ത്ഗഡിൽ നിന്ന് പറന്നുയർന്ന വിമാനം രാജസ്ഥാനിലെ ഹനുമൻഗഡിൽ വീടിനു മുകളിൽ തകർന്നു വീഴുകയിരുന്നു. ടേക്ക് ഓഫിന് തൊട്ടു പിന്നാലെ തകരുകയായിരുന്നു.
പൈലറ്റ് സുരക്ഷിതനാണെന്ന് സേന അറിയിച്ചു. പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽനിന്ന് ചാടിയാണ് പൈലറ്റ് രക്ഷപ്പെട്ടത്. രക്ഷാദൗത്യത്തിനായി സേനാ ഹെലികോപ്റ്റർ അപകട സ്ഥലത്തെത്തി. അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.
A MiG-21 aircraft of the IAF crashed near Suratgarh during a routine training sortie today morning. The pilot ejected safely, sustaining minor injuries.
— Indian Air Force (@IAF_MCC) May 8, 2023
An inquiry has been constituted to ascertain the cause of the accident.
Next Story
Adjust Story Font
16