Quantcast

ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 3,300 കിലോ മയക്കുമരുന്ന് പിടികൂടി

3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    28 Feb 2024 5:36 AM GMT

3,300 kg of hashish, meth seized off Gujarat coast
X

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 3,300 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്തോടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഹാഷിഷ് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപയിലേറെ വിലവരുമെന്നാണ് റിപ്പോർട്ട്.

3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് പിടികൂടിയത്. ബോട്ടിലെ ജീവനക്കാരായ അഞ്ച് പാകിസ്താൻ പൗരൻമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബോട്ട് ഇന്ത്യൻ നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാവികസേനാ കപ്പൽ ബോട്ടിനെ വളയുകയായിരുന്നു. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ പിടിയിലായ ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS :

Next Story