Quantcast

പ്രവാചകനെതിരെ ബിജെപി വക്താവിന്റെ വിവാദ പരാമർശം; കാൺപൂർ സംഘർഷത്തിൽ 36 പേർ അറസ്റ്റിൽ

സംഭവത്തിൽ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്നും വസ്തുവകകൾ കണ്ടു കെട്ടുകയോ തകർക്കുകയോ ചെയ്യുമെന്ന് കാൺപൂർ പൊലീസ് കമ്മീഷണർ വിജയ് സിങ് മീണ

MediaOne Logo

Web Desk

  • Updated:

    2022-06-04 07:56:25.0

Published:

4 Jun 2022 7:01 AM GMT

പ്രവാചകനെതിരെ ബിജെപി വക്താവിന്റെ വിവാദ പരാമർശം; കാൺപൂർ സംഘർഷത്തിൽ 36 പേർ അറസ്റ്റിൽ
X

കാൺപൂർ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നടത്തിയ വിവാദ പരാമർശത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് ഉത്തർപ്രദേശിലെ കാൺപൂരിലുണ്ടായ സംഘർഷത്തിൽ 36 പേർ അറസ്റ്റിൽ. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് അറസ്റ്റ്. തിരിച്ചറിയപ്പെടാത്ത ആളുകൾക്കെതിരെ മൂന്ന് കുറ്റപത്രങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുകയുമാണ്.


അതേസമയം, സംഭവത്തിൽ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്നും വസ്തുവകകൾ കണ്ടു കെട്ടുകയോ തകർക്കുകയോ ചെയ്യുമെന്ന് കാൺപൂർ പൊലീസ് കമ്മീഷണർ വിജയ് സിങ് മീണ പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ നോക്കി കൂടുതൽ പേരെ പിടികൂടുമെന്നും എസ്.പി പറഞ്ഞു.


ഗ്യാൻവാപി പള്ളി സംബന്ധിച്ച ടെലിവിഷൻ ചർച്ചയിൽ ബിജെപി നേതാവ് നൂപുർ ശർമയാണ് വിവാദ പ്രസ്താവന നടത്തിയിരുന്നത്. പ്രസ്താവനക്കെതിരെ വെള്ളിയാഴ്ച ഒരു കൂട്ടം ആളുകൾ പ്രതിഷേധവും കടയടപ്പ് സമരവും നടത്തിയിരുന്നു. ഇതിനെതിരെ മറ്റൊരു വിഭാഗമെത്തിയതോടെ കല്ലേറുണ്ടാകുകയായിരുന്നു. സംഭവത്തിൽ 30 പേർക്കും 13 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.


36 arrested in Kanpur Clash After BJP Spokesperson's Remarks On Prophet

TAGS :

Next Story