'മൂന്നാം തരംഗം ആസന്നം; നിയന്ത്രണങ്ങൾ തുടരണം': ഐ.എം.എ
കോവിഡ് മൂന്നാം തരംഗത്തിൽ സംസ്ഥാന-കേന്ദ്ര സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മൂന്നാം തരംഗം ആസന്നമാണെന്നും ഈ നിർണായക വേളയിൽ രാജ്യത്തെ പല ഭാഗങ്ങളിലും അധികാരികൾ പുലർത്തുന്ന അലംഭാവം വേദനാജനകമാണെന്നും ഐ.എം.എ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ ആധുനിക ആരോഗ്യ സംവിധാനങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സഹായത്തോടെ രണ്ടാം തരംഗത്തിൽ നിന്നും കരകയറി വരുന്നതേയുള്ളൂവെന്നും ഐ.എം.എ ഓർമിപ്പിച്ചു.
"മറ്റേതു മഹാമാരിയുടെ ചരിത്രമെടുത്താലും ആഗോള പ്രവണതകൾ നോക്കിയാലും മൂന്നാം തരംഗം ഒഴിവാക്കാനാവാത്തതും ആസന്നവുമാണ്. രണ്ടാം തരംഗത്തില്‍ നിന്ന് അടുത്തിടെയാണ് രാജ്യം പുറത്തുകടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയതോതില്‍ കൂട്ടംചേരുന്നത് വേദനാജനകമാണ്"
വിനോദ സഞ്ചാരം, തീര്‍ത്ഥാടന യാത്ര, മതപരമായ ആഘോഷങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണ്. എന്നാല്‍ ഇവയെല്ലാം അനുവദിക്കാന്‍ കുറച്ചുമാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇത്തരം ഇടങ്ങളില്‍ വാക്‌സിന്‍ എടുക്കാതെ ആളുകള്‍ കൂട്ടമായെത്തുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂപ്പര്‍ സ്‌പ്രെഡിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.കോവിഡ് രോഗിയെ ചികിത്സിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ കൂടിച്ചേരലുകൾ ഒഴിവാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയേക്കാൾ കൂടുതലാണെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു.
Adjust Story Font
16