ഹരിയാനയിൽ അരി മിൽ തകർന്നുവീണ് നാല് മരണം; 20ലേറെ പേർക്ക് പരിക്ക്
സംഭവസമയത്ത് തൊഴിലാളികൾ കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്നു.
ചണ്ഡീഗഢ്: ഹരിയാനയിലെ കർണാലിൽ അരി മിൽ തകർന്നുവീണ് നാല് മരണം. 20ലേറെ പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തരോരിയിലെ മൂന്ന് നിലകളുള്ള ശിവശക്തി റൈസ് മില്ലിലാണ് അപകടമുണ്ടായത്. മില്ലിലെ തൊഴിലാളികളാണ് മരിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് മുകളിലേക്ക് കെട്ടിടം തകർന്നുവീഴുകയായിരുന്നു. ഏതാനും തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
അതേസമയം, 120 തൊഴിലാളികളെ കെട്ടിടത്തിൽ നിന്ന് സുരക്ഷിതരായി രക്ഷപ്പെടുത്തിയതായി കർണാൽ ഡെപ്യൂട്ടി കമ്മീഷണർ അനീഷ് യാദവ് പറഞ്ഞു. സംഭവസമയത്ത് തൊഴിലാളികൾ കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്നു.
ജോലി കഴിഞ്ഞ് തൊഴിലാളികൾ പതിവായി ഈ കെട്ടിടത്തിൽ തന്നെയാണ് ഉറങ്ങുന്നത്. അതിനാൽ അപകടത്തിൽപെട്ടവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിനു പിന്നാലെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രാത്രി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16