Quantcast

'ഹൈടെക് കോപ്പിയടി നടക്കൂലാ...'; നാല് മണിക്കൂര്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ച് അസം സര്‍ക്കാര്‍

14 ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമാണ് പരീക്ഷ നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-21 07:47:45.0

Published:

21 Aug 2022 7:42 AM GMT

ഹൈടെക് കോപ്പിയടി നടക്കൂലാ...;  നാല് മണിക്കൂര്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ച് അസം സര്‍ക്കാര്‍
X

ദിസ്പൂർ: ഉദ്യോഗാർഥികൾ കോപ്പിയടിക്കുന്നത് തടയാൻ നാലുമണിക്കൂർ ഇന്റർനെറ്റ് വിച്ഛേദിച്ച് അസം സർക്കാർ. വിവിധ വകുപ്പുകളിലെ 27,000 സർക്കാർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷകേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംസ്ഥാന സർക്കാർ നിർത്തിവെച്ചത്.

14 ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ നടക്കുന്ന എല്ലാ ജില്ലകളിലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് സർക്കാർ അറിയിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ സിആർപിസിയുടെ സെക്ഷൻ 144 ഏർപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ക്രമക്കേട് തടയുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുപോകരുതെന്ന് പരീക്ഷാർഥികൾക്കും ഇൻവിജിലേറ്റർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഓരോ പരീക്ഷാ കേന്ദ്രത്തിലെയും വീഡിയോ ചിത്രീകരിക്കാനും സെന്റർ ഇൻ ചാർജ്ജിനും നിർദേശമുണ്ട്.

പരീക്ഷയ്ക്ക് മുന്നോടിയായി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഡെപ്യൂട്ടി കമ്മീഷണർമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഓൺലൈൻ വഴി യോഗം ചേർന്നു. പരീക്ഷകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കണമെന്നും പരീക്ഷാ നടത്തിപ്പിൽ അലംഭാവം കാണിക്കരുതെന്നും യോഗത്തിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗ്രേഡ്-മൂന്ന്, ഗ്രേഡ്-നാല് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ആദ്യഘട്ട പരീക്ഷ ഇന്നാണ് നടക്കുന്നത്. അടുത്ത ഘട്ടം ആഗസ്റ്റ് 28നും സെപ്റ്റംബർ 11നും നടക്കും.

TAGS :

Next Story