തമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിക്കും തിരക്കും: 4 സ്ത്രീകള്‍ മരിച്ചു
ഒരു വ്യവസായിയാണ് സൗജന്യ സാരി വിതരണം പ്രഖ്യാപിച്ചത്
ചെന്നൈ: തമിഴ്നാട്ടില്‍ തിക്കിലും തിരക്കിലും പെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. സൗജന്യ സാരി വിതരണത്തിന് ടോക്കണ്‍ നല്‍കുന്നതിനിടെയാണ് സംഭവം. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയിലാണ് സംഭവം.
തൈപ്പൂയത്തോട് അനുബന്ധിച്ചാണ് ഒരു വ്യവസായി സൗജന്യ സാരി വിതരണം പ്രഖ്യാപിച്ചത്. നൂറുകണക്കിന് പേര് എത്തിയതോടെ തിക്കിലും തിരക്കിലും പെട്ടാണ് നാലു സ്ത്രീകള്‍ മരിച്ചത്.
Summary- Four women lost their lives and several others suffered injuries in a stampede at a token distribution event in Tamil Nadu's Tirupattur district. The event was organised by a businessman to provide free sarees and Veshtis on the occasion of the Thaipusam festival
Next Story
Adjust Story Font
16