Quantcast

തീരാത്ത ചോദ്യം ചെയ്യൽ: രാഹുൽ ഗാന്ധി നാളെയും ഇഡിക്ക് മുന്നിലെത്തണം

നാല് ദിവസത്തെ കണക്കെടുത്താല്‍ ഏകദേശം 40 മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തുകഴിഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-06-20 15:42:44.0

Published:

20 Jun 2022 3:41 PM GMT

തീരാത്ത ചോദ്യം ചെയ്യൽ: രാഹുൽ ഗാന്ധി നാളെയും ഇഡിക്ക് മുന്നിലെത്തണം
X

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ നാളെയും ഇ.ഡി ചോദ്യം ചെയ്യും. അതേസമയം ഇന്നത്തെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാകും. പത്താം മണിക്കൂറിലേക്കാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ കടക്കുന്നത്. ഏകദേശം രാത്രി പതിനൊന്ന് മണിയോടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുമെന്നാണ് സൂചനകള്‍.

നാല് ദിവസത്തെ കണക്കെടുത്താല്‍ ഏകദേശം 40 മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തുകഴിഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നാളെത്തെ രാഹുൽഗാന്ധിയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞാൽ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് ചികിത്സയിലായ സോണിയ ഇന്നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.

അതേസമയം സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോഴ്സ്മെന്റ് വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. രാഷ്ട്രപതിക്ക് രണ്ട് നിവേദനങ്ങൾ സമർപ്പിച്ചതായും കോൺഗ്രസ് എം.പിമാർക്കെതിരായ പൊലീസ് വേട്ടയാടലിൽ നടപടി ആവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു . അഗ്നിപഥ് പദ്ധതിയെ കുറിച്ചുള്ള പാർട്ടിയുടെആശങ്കയും രാഷ്ട്രപതിയെ അറിയിച്ചെന്നും മല്ലികാർജ്ജുന ഖാർഗേ പറഞ്ഞു.

കെസി വേണുഗോപാൽ , പി ചിദംബരം , മല്ലികാർജുൻ ഖാർഗെ തുടങ്ങിയ അഞ്ചു നേതാക്കളാണ് രാഷ്‌ട്രപതി ഭവനിലെത്തി നിവേദനം നൽകിയത്. പാർലമെന്റിൽ നിന്നും പ്രകടനമായി രാഷ്‌ട്രപതി ഭവനിലേക്ക് പോകാൻ ശ്രമിച്ച എം.പിമാരെ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി.

Summary- National Herald: After 40 Hours of Questioning, ED Summons Rahul Gandhi Again

TAGS :

Next Story