Quantcast

തിരിച്ചടിക്കുള്ള പ്രധാന കാരണം; 400 സീറ്റ് മുദ്രാവാക്യത്തെ ചൊല്ലി എൻഡിഎയിൽ കലഹം

400 പ്രചരിപ്പിച്ചതോടെയാണ് മുന്നൂറ് സീറ്റ് സീറ്റ് പോലും ലഭിക്കാതെ പോയെതെന്നു ഘടക കക്ഷികൾ ഓരോരുത്തരായി പറഞ്ഞു തുടങ്ങി

MediaOne Logo

Web Desk

  • Published:

    13 Jun 2024 1:12 AM GMT

400 seat bjp
X

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ 400 സീറ്റ് മുദ്രാവാക്യത്തെ ചൊല്ലി എൻഡിഎയിൽ കലഹം. തിരിച്ചടിക്കുള്ള പ്രധാന കാരണമായി 400 സീറ്റ് എന്ന മുദ്രാവാക്യം ഇടയാക്കി എന്നാണ് ശിവസേനയും ജെഡിയുവും അടക്കമുള്ള പാർട്ടികൾ ആരോപിക്കുന്നത് .

ഈ 400 പ്രചരിപ്പിച്ചതോടെയാണ് മുന്നൂറ് സീറ്റ് സീറ്റ് പോലും ലഭിക്കാതെ പോയെതെന്നു ഘടക കക്ഷികൾ ഓരോരുത്തരായി പറഞ്ഞു തുടങ്ങി.എല്ലാ പ്രശ്‌നത്തിനും കാരണമായി ഏക്നാഥ് ഷിൻഡെ ചൂണ്ടിക്കാട്ടുന്നത് 400 സീറ്റെന്ന മുദ്രാവാക്യത്തെയാണ്. 400 സീറ്റ് ലഭിച്ചാൽ ഭരണ ഘടന തിരുത്തി എഴുതുമെന്ന് പോലും ചില ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചു . ഭരണഘടന ഉറപ്പ് നൽകുന്ന സംവരണം ഇല്ലാതാക്കാനുള്ള നീക്കമാണെന്നു പ്രതിപക്ഷം വ്യാഖ്യാനിച്ചു . ഇതോടെ ദലിത് , പിന്നാക്ക വോട്ടുകൾ ഇൻഡ്യ മുന്നണിയിലേക്ക് ഒഴുകി പോയെന്നു ശിവസേന കുറ്റപ്പെടുത്തി . ഏറ്റവും കൂടുതൽ തിരിച്ചടി നേരിടേണ്ടി വന്നത് മഹാരാഷ്ട്രയിലും യുപിയിലുമായിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നിലപാട് ശരിവച്ചു ജെ.ഡി.യുവും രംഗത്തെത്തി.

മോദി പ്രഭാവത്തിൽ ജയിച്ചു കയറാം എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിശ്വാസമെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ ലേഖനത്തിലൂടെ കുറ്റപ്പെടുത്തുന്നു . അമിത ആത്മവിശ്വാസം തിരിച്ചടിക്ക് കാരണമായെന്നും ആർ.എസ്.എസ് വിലയിരുത്തുന്നു.

TAGS :

Next Story