ഉത്തരാഖണ്ഡിൽ ഹിമപാതം; 41 തൊഴിലാളികൾ മഞ്ഞിനടിയിൽ കുടുങ്ങി
16 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിയിൽ ഹിമപാതം. 41 തൊഴിലാളികൾ മഞ്ഞിനടിയിൽ കുടുങ്ങി. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടത്തിൽപെട്ട 16 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. റോഡ് നിർമാണ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.
മനായിലെ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിന് സമീപമാണ് അപകടം. ബിആർഒ ഉദ്യോഗസ്ഥർക്ക് പുറമെ എസ്ഡിആർഎഫ്, എൻഡിആർഫ്, ജില്ലാ ഭരണകൂടം, ഇന്തോ തിബറ്റൻ ബോർഡർ പൊലീസ് എന്നിവരും സ്ഥലത്തുണ്ട്. പ്രദേശത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
Next Story
Adjust Story Font
16