പ്രതിദിനം റോഡ് അപകടങ്ങളിൽ മരിക്കുന്നത് 426 പേർ; ഞെട്ടിപ്പിക്കുന്ന കണക്കുമായി എൻ.സി.ആർ.ബി റിപ്പോർട്ട്
അപകടങ്ങൾ ഇല്ലാതാകാൻ നിരവധി മാർഗ നിർദേശങ്ങളും പദ്ധതികളും ഉണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല
ഡൽഹി: പ്രതിദിനം ശരാശരി 426 പേർ രാജ്യത്ത് റോഡ് അപകടങ്ങളിൽ മരിക്കുന്നതായാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്.കഴിഞ്ഞ വർഷം ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിച്ചത് 1.55 ലക്ഷം പേരാണ്. എയർബാഗുകൾ ഇല്ലാത്തതും സീറ്റ് ബെൽറ്റ് ധരിക്കാത്തത്തും മൂലം നിരവധി അപകടങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 2022 ഒക്ടോബർ മുതൽ എട്ട് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നൽകുന്നത് കാർ നിർമ്മാതാക്കൾക്ക് നിർബന്ധമാക്കുമെന്ന് ഈ വർഷം ആദ്യം റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു.എന്നാൽ ചെലവ് കൂടും എന്നാരോപിച്ച് ഇതിനെതിരെ പ്രമുഖ വാഹന നിർമ്മാതാക്കൾ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായിയും ടാറ്റാ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണത്തിന് കാരണമയത് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് മൂലമാണ്. കാറുകളുടെ പിൻസീറ്റിൽ ഇരിക്കുന്നവരും നിർബന്ധമായി സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിയമം ഉണ്ടെകിലും ആരും പാലിക്കാറില്ല. മിസ്ത്രിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാൻ ഗതാഗത മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16