Quantcast

ജയിലില്‍ വനിതയടക്കം 44 തടവുകാർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഭരണകൂടം

തടവുകാർക്ക് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    10 April 2023 3:10 AM GMT

44 prisoners found HIV-positive in Uttarakhands Haldwani jail,prisoners found HIV-positive in Uttarakhands Haldwani jail,prisoners found HIV-positive,prisoners found HIV-positive in jail,ഉത്തരാഖണ്ഡില്‍ ജയിലില്‍ വനിതയടക്കം 44 തടവുകാർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു,latest malayalam news
X

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിൽ 44 തടവുകാർക്ക് എച്ച്.ഐ.വി പോസ്റ്റീവ് സ്ഥിരീകരിച്ചു. ഇതിൽ ഒരു വനിതാ തടവുകാരിയും ഉൾപ്പെടുന്നു.ജയിലിൽ തടവുകാർക്ക് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എച്ച്‌ഐവി ബാധിതരായ തടവുകാർക്ക് യഥാസമയം ചികിത്സ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി തുടർ പരിശോധനയും ജയിലിൽ നടത്തുന്നുണ്ടെന്ന് സുശീല തിവാരി ആശുപത്രിയിലെ എആർടി സെന്റർ ഇൻചാർജ് ഡോ. പരംജിത് സിംഗ് പറഞ്ഞു.

'മാസത്തിൽ രണ്ടുതവണ ആശുപത്രിയിൽ നിന്നുള്ള സംഘം പതിവ് പരിശോധനയ്ക്കായി ജയിലിലേക്ക് പോകുന്നുണ്ട്. ചെറിയ പ്രശ്നങ്ങളുള്ള എല്ലാ തടവുകാർക്കും സ്ഥലത്തുതന്നെ മരുന്ന് നൽകും, കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളുള്ളവർക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നു. എച്ച്ഐവി രോഗികൾക്കായി ആന്റി റിട്രോവൈറൽ തെറാപ്പി (എആർടി) സെന്റർ ആരംഭിച്ചിട്ടുണ്ടെന്നും ''തടവുകാരെ ചികിത്സിക്കുന്ന ഡോ. പരംജിത് സിംഗ് പറഞ്ഞു.

നിലവിൽ ജയിലിൽ 1629 പുരുഷന്മാരും 70 സ്ത്രീകളുമാണുള്ളത്. അതേസമയം, ഇത്രയധികം തടവുകാർക്ക് എച്ച്ഐവി പോസിറ്റീവ് ആയത് എങ്ങനെയെന്ന് കണ്ടെത്താൻ ജയിൽ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story