ഭക്ഷണത്തില്‍ പുഴു; ഭക്ഷ്യവിഷ ബാധയേറ്റ് തെലങ്കാനയില്‍ 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
പൊഹ കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയുമടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു
തെലങ്കാന: ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് 50 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗവ. കസ്തൂര്‍ബാ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായത്. വിദ്യാര്‍ഥികളെ സംഘറെഡി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ വിദ്യാര്‍ഥികള്‍ കഴിച്ച പൊഹയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അനുമാനം. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തില്‍ നിന്നും പുഴുക്കളെ ലഭിച്ചിരുന്നതായി നാരായണ്‍ഖേദ് ആര്‍.ഡി.ഒ അംബദാസ് രാജ്വേഷര്‍ അറിയിച്ചു. പൊഹ കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയുമടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായും ഉടനെ തന്നെ നാരായണ്‍ഖേദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അംബദാസ് അറിയിച്ചു. പ്രാദേശിക എം.എല്‍.എയും കലക്ടറും സംഭവ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.
Adjust Story Font
16