തിയറ്ററിന് തീപിടിച്ച് 59 പേർ കൊല്ലപ്പെട്ട സംഭവം; തെളിവു നശിപ്പിച്ച ബിസിനസുകാർക്ക് ഏഴുവർഷം തടവ്
അൻസൽ സഹോദരന്മാർ നേരത്തെ രണ്ടു വർഷം ജയിലിലായിരുന്നു. പിന്നീട് ഡൽഹിയിൽ ട്രോമകെയർ സെൻറർ നിർമിക്കാൻ 30 കോടി നൽകി പുറത്തിറങ്ങുകയായിരുന്നു
ഡൽഹിയിലെ ഉപഹാർ തിയറ്ററിന് തീപിടിച്ച് 59 പേർ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവു നശിപ്പിച്ച ബിസിനസുകാർക്ക് ഏഴുവർഷം തടവ്. 1997 ൽ നടന്ന സംഭവത്തിലെ തെളിവു നശിപ്പിച്ചതിന് ബിസിനസുകാരായ സുഷീൽ അൻസൽ, ഗോപാൽ അൻസൽ എന്നിവർക്കാണ് ഡൽഹി പാട്യാല ഹൗസ് കോടതി തടവ് വിധിച്ചിരിക്കുന്നത്. വൻ പ്രോപ്പർട്ടി ബിസിനസുകാരായ ഇവർ 2.25 കോടിയുടെ പിഴ നൽകാനും കോടതി വിധിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് കേസിൽ ഇവർക്ക് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അൻസൽ സഹോദരന്മാർ നേരത്തെ രണ്ടു വർഷം ജയിലിലായിരുന്നു. പിന്നീട് ഡൽഹിയിൽ ട്രോമകെയർ സെൻറർ നിർമിക്കാൻ 30 കോടി നൽകി പുറത്തിറങ്ങുകയായിരുന്നു. ഉപഹാർ തിയറ്റർ കേസിൽ ഹർ സ്വരൂപ് പൻവർ, ധരംവീർ മൽഹോത്ര എന്നിവർ വിചാരണക്കിടെ മരിച്ചിരുന്നു. ബോർഡർ എന്ന സിനിമ പ്രദർശിപ്പിക്കവേയാണ് തിയറ്റിൽ തീപിടിച്ചത്. കെട്ടിടത്തിലെ അഗ്നി സുരക്ഷ സംവിധാനങ്ങൾ വേണ്ടയിടത്തിലല്ലാതിരുന്നതാണ് 59 പേരുടെ മരണത്തിന് ഇടയാക്കിയത്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ നീണ്ട നിയമയുദ്ധം തന്നെ നടന്നത് ഏറെ മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. ഒടുവിലാണ് ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നത്.
Adjust Story Font
16