Quantcast

കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ടു കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ആറു മരണം

ടാറ്റ് മിൽ ക്രോസ്റോഡിന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    31 Jan 2022 2:46 AM GMT

കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ടു കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ആറു മരണം
X

കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാറ്റ് മിൽ ക്രോസ്റോഡിന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.

അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് കാറുകളും നിരവധി ബൈക്കുകളും ബസ് തകർത്തു. തുടർന്ന് ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ട്രക്കിൽ ഇടിച്ച് നിര്‍ത്തുകയായിരുന്നു. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്‍റെ ഡ്രൈവർ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ഈസ്റ്റ് കാൺപൂർ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് കുമാർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാഹനാപകടത്തിൽ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ''കാൺപൂരിൽ റോഡപകടത്തെക്കുറിച്ചുള്ള ദൗർഭാഗ്യകരമായ വാർത്ത കേട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്‍റെ അഗാധമായ അനുശോചനം. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു'' പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.


TAGS :

Next Story