Quantcast

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആറുവയസുകാരന്‍ 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കുട്ടിയെ പുറത്തെടുക്കാൻ മറ്റ് കുട്ടികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    13 April 2024 5:08 AM GMT

6-Year-Old Boy Falls In Borewell In Madhya Pradesh
X

ഭോപ്പാല്‍: മധ്യപ്രദേശിലെ രേവ ജില്ലയില്‍ ആറു വയസുകാരന്‍ 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. വെള്ളിയാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം കൂട്ടുകാര്‍ക്കൊപ്പം വിളവെടുത്ത ഗോതമ്പ് പാടത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മയൂര്‍ എന്ന കുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്.കുട്ടിയെ പുറത്തെടുക്കാൻ മറ്റ് കുട്ടികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

കുട്ടി 40 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അനിൽ സോങ്കർ പറഞ്ഞു.സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിഇആർഎഫ്) ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) ഒരു സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. “ വിവരം ലഭിച്ചയുടൻ, സ്‌റ്റേഷൻ ഇൻ ചാർജും എസ്‌ഡിഎമ്മും സ്ഥലത്തെത്തി. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ട് ജെസിബികളും ഒരു ക്യാമറാമാൻ സംഘവും ഒരു എസ്ഡിആർഎഫ് സംഘവും സ്ഥലത്തുണ്ട്. ബനാറസിൽ നിന്ന് എൻഡിആർഎഫ് സംഘത്തെയും അയച്ചിട്ടുണ്ട്'' സോങ്കര്‍ അറിയിച്ചു. മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം ആദ്യം കർണാടകയിലെ വിജയപുരയിൽ രണ്ടു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണിരുന്നു. ഏകദേശം 20 മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മാസം ഡൽഹി ജൽ ബോർഡ് (ഡിജെബി) മലിനജല സംസ്‌കരണ പ്ലാൻ്റിലെ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് 30 വയസുകാരൻ മരിച്ചിരുന്നു.

TAGS :

Next Story