600 വായ്പ ആപ്പുകൾ നിയമവിരുദ്ധം; നിയന്ത്രണം കൊണ്ടുവരണമെന്ന് റിസർവ് ബാങ്ക് സമിതി
കോവിഡ് കാലത്ത് അപ്പുകളുടെ ഉപയോഗം കൂടിയെന്നും തിരിച്ചടവ് മുടങ്ങുന്നതിനാൽ ആളുകൾ ആത്മഹത്യ ചെയ്യുന്നുവെന്നും സമിതി
രാജ്യത്തെ 1100 വായ്പ ആപ്പുകളിൽ 600 എണ്ണം നിയമ വിരുദ്ധമാണെന്നും അവക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും റിസർവ് ബാങ്ക് സമിതി. അനധികൃത ആപ്പുകൾ കണ്ടെത്താൻ നോഡൽ ഏജൻസി വേണമെന്നും ആപ്പുകൾക്ക് വേരിഫിക്കേഷൻ കൊണ്ടുവരണമെന്നും സമിതി നിർദേശിച്ചു. കോവിഡ് കാലത്ത് അപ്പുകളുടെ ഉപയോഗം കൂടിയെന്നും തിരിച്ചടവ് മുടങ്ങുന്നതിനാൽ ആളുകൾ ആത്മഹത്യ ചെയ്യുന്നുവെന്നും സമിതി വിലയിരുത്തി.
Next Story
Adjust Story Font
16