Quantcast

ഉത്തരാഖണ്ഡിൽ 64 മരണം; 11 പേരെ കാണാതായി

പ്രദേശത്തുണ്ടായ ദുരന്തത്തിൽ വിനോദ സഞ്ചാരികളാരും മരിച്ചിട്ടില്ലെന്ന് അമിത് ഷാ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-21 09:41:22.0

Published:

21 Oct 2021 9:31 AM GMT

ഉത്തരാഖണ്ഡിൽ 64 മരണം; 11 പേരെ കാണാതായി
X

ഉത്തരാഖണ്ഡ് മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 64 ആയി. 11 പേരെ കാണാതായി. പ്രദേശത്തുണ്ടായ ദുരന്തത്തിൽ വിനോദ സഞ്ചാരികളാരും മരിച്ചിട്ടില്ലെന്ന് അമിത് ഷാ അറിയിച്ചു. ദുരന്ത മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യോമ നിരീക്ഷണം നടത്തി. ഉത്തരാഖണ്ഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷവും വീട് നഷ്ടപ്പെട്ടവർക്ക് 1.9 ലക്ഷവും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് സാധ്യമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാനക് സാഗർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നതായും അദ്ദേഹം പറഞ്ഞു. നൈനിറ്റാളിലെ രാംഘട്ടിൽ മേഘവിസ്ഫോടനം ഉണ്ടായിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടമാണ് ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.

ശക്തമായ മഴയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക കൃഷിനാശമുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് പരക്കെ മഴയ്ക്ക് കാരണം. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നദികളിൽ ജലനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ബദരീനാഥ് തീർഥാടനത്തിനെത്തിയ 2000 പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. ഹരിയാനയിലും കിഴക്കൻ യുപിയിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യയിൽ നെല്ല് കൃഷി വെള്ളത്തിലായി. കൊയ്ത്തിന് പാകമായ ഹെക്ടർ കണക്കിന് നെൽപ്പാടമാണ് വെള്ളംകയറി നശിച്ചത്. മധ്യപ്രദേശിലാണ് വ്യാപക കൃഷി നാശം ഉണ്ടായത്. സോയി കലാൻ പ്രദേശത്തെ പടങ്ങളിൽ പൂർണമായും വെള്ളംകയറി. മഴക്കെടുതിയെ തുടർന്ന് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

നൈനിറ്റാളിലെ രാംഘട്ടിലുണ്ടായ മേഘവിസ്‌ഫോടനത്തിന് ശേഷം ശക്തമായ മഴയാണ് ഉത്തരാഖണ്ഡിൽ രേഖപ്പെടുത്തുന്നത്. നൈനിറ്റാളിൽ മാത്രം 25 പേർ മരിച്ചിട്ടുണ്ട്. നാനക് സാഗർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നിരിക്കുകയാണ്. കനത്തമഴയെ തുടർന്ന് വ്യാപക നാശനഷ്ടമാണ് ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. രാംനഗർ - റാണി കെട്ട് റൂട്ടിലെ ലെമൺ ട്രീ റിസോട്ടിൽ കുടുങ്ങിയ 100 പേരെ രക്ഷപ്പെടുത്തി. രുദ്രനാഥിൽ കുടുങ്ങിയ കൊൽക്കത്ത സ്വദേശികളായ പത്ത് പേരെയും രക്ഷപ്പെടുത്തി. പോലീസ്, എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ് സംഘങ്ങളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനായി വ്യോമ സേനയും മൂന്ന് ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.. ആയിരത്തോളം പേരെ ഉത്തരാഖണ്ഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റിപാർപ്പിച്ചു. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 23 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ മഴയ്ക്ക് കാരണം.

TAGS :

Next Story