Quantcast

ഹരിയാനയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേർ മുങ്ങിമരിച്ചു

ഏഴടിയോളം ഉയരമുള്ള ഭീമൻ ഗണേശ വിഗ്രഹവുമായി നിമജ്ജനത്തിനെത്തിയ യുവാക്കളാണ് അപകടത്തിൽപെട്ടത്

MediaOne Logo

Web Desk

  • Published:

    10 Sep 2022 3:27 AM GMT

ഹരിയാനയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേർ മുങ്ങിമരിച്ചു
X

ചണ്ഡിഗഢ്: ഹരിയാനയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേർ മുങ്ങിമരിച്ചു. സോനിപത്ത്, മഹേന്ദ്രഗഢ് എന്നിവിടങ്ങളിലായാണ് സംഭവം. വെള്ളിയാഴ്ചയാണ് രണ്ടിടത്തും അപകടമുണ്ടായത്.

ആഗസ്റ്റ് 31ന് തുടങ്ങിയ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹരിയാനയെ നടുക്കിയ ദുരന്തം നടന്നത്. സോനിപത്തിലെ മിമാർപൂർ ഘട്ടിലെ യമുന നദിയിലാണ് വെള്ളിയാഴ്ച വൈകീട്ട് വിഗ്രഹം നിമജ്ജനം ചെയ്യാനെത്തിയെ അച്ഛനും മകനും അനന്തരവനും അപകടത്തിൽപെട്ടത്. നിമജ്ജനത്തിനിടെ മൂന്നുപേരും മുങ്ങിമരിക്കുകായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

ഇതേസമയത്ത് തന്നെയാണ് മഹേന്ദ്രഗഢിലെ കനീന-റേവാരി പാതയിലുള്ള ജഗദോലിയിലുള്ള കനാലിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനെത്തിയ ഒൻപതുപേർ അപകടത്തിൽപെട്ടത്. ഏഴടിയോളം ഉയരമുള്ള ഭീമൻ വിഗ്രഹവുമായെത്തിയ യുവാക്കൾ ഒഴുക്കിൽപെടുകയായിരുന്നു. ഇതിൽ അഞ്ചുപേരെ രക്ഷിക്കാനായി. ബാക്കി നാലുപേരുടെ മൃതദേഹങ്ങൾ രാത്രിയോടെ പുറത്തെടുത്തു.

Summary: 7 drown in Haryana during Ganesh idols' immersion ceremony

TAGS :

Next Story