Quantcast

ഉത്തർപ്രദേശിലെ ബഹറിച്ചിൽ വാഹനാപകടം: മൂന്ന് സ്ത്രീകളടക്കം ഏഴ് പേർ മരിച്ചു

കർണ്ണാടകയിൽ നിന്നും അയോധ്യയിലേക്ക് പോയ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    29 May 2022 3:20 PM GMT

ഉത്തർപ്രദേശിലെ ബഹറിച്ചിൽ വാഹനാപകടം: മൂന്ന് സ്ത്രീകളടക്കം ഏഴ് പേർ മരിച്ചു
X

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് പേർ മരിച്ചു. അപകടത്തിൽ മറ്റ് ഒമ്പത് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ ബഹറിച്ച് -ലഖിംപൂർ ഹൈവേയിൽ ടൂറിസ്റ്റ് ബസും ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

കർണാടകയിൽ നിന്ന് 16 പേരുമായി അയോധ്യയിലേക്ക് പോകുകയായിരുന്ന ബസ് മോത്തിപൂർ പ്രദേശത്തെ നാനിഹ മാർക്കറ്റിൽ എതിർ പാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു.

ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചു. ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

TAGS :

Next Story