ഉത്തർ പ്രദേശിൽ ബലാത്സംഗ ശ്രമത്തിനിടെ ഏഴുവയസ്സുകാരിയെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
പ്രതി പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തു
ബുദൂൻ: ഉത്തർ പ്രദേശിലെ ബുദൂനിൽ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗ ശ്രമത്തിനിടെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പ്രതി ജാനെ ആലമിനെ (22) പൊലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോയ സമയത്തായിരുന്നു കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഉപേക്ഷിക്കപ്പെട്ട വീടിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. കുടുംബം പരാതി നൽകിയതിനെത്തുടർന്ന് സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പൊലീസ് സംഘങ്ങൾ പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ നാലിന് ബീൻപൂർ റോഡിൽ നടന്ന ഏറ്റുമുട്ടലിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയും കോൺസ്റ്റബിൾ മനോജിന് പരിക്കേൽക്കുകയും ചെയ്തു.
Adjust Story Font
16