Quantcast

'കാർഷിക നിയമങ്ങൾ നേരത്തെ പിൻവലിച്ചിരുന്നെങ്കിൽ 700 ലധികം കർഷകർ മരിക്കില്ലായിരുന്നു': വരുൺ ഗാന്ധി

രാഷ്ട്രീയപ്രേരിതമായി സമരക്കാർക്കെതിരെ ചുമത്തിയ കേസുകളും പിൻവലിക്കണം. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2021-11-20 11:28:35.0

Published:

20 Nov 2021 10:34 AM GMT

കാർഷിക നിയമങ്ങൾ നേരത്തെ പിൻവലിച്ചിരുന്നെങ്കിൽ 700 ലധികം കർഷകർ മരിക്കില്ലായിരുന്നു: വരുൺ ഗാന്ധി
X

കാർഷിക നിയമങ്ങൾ നേരത്തെ പിൻവലിക്കാമായിരുന്നുവെന്ന് ബിജെപി എംപി വരുൺ ഗാന്ധി. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിൽ നിരപരാധികളായ 700ലധികം കർഷകരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും വരുൺ ഗാന്ധി പറഞ്ഞു. സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ നിര്യാണത്തിൽ അനുശോചിക്കണം, അവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ വരുൺ ഗാന്ധി ആവശ്യപ്പെട്ടു.

'കർഷകർ വളരെ പ്രയാസകരവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ സമാധാനപരമായാണ് പ്രതിഷേധിച്ചത്. മൂന്ന് നിയമങ്ങളും അസാധുവാക്കുമെന്ന് പ്രഖ്യാപിച്ച നിങ്ങളുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു. 700-ലധികം കർഷക സഹോദരീസഹോദരന്മാർ ഈ സമരത്തിൽ രക്തസാക്ഷികളായി, ഈ തീരുമാനം നേരത്തെ എടുത്തിരുന്നുങ്കിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു,' വരുൺ ഗാന്ധി എഴുതി.

രാഷ്ട്രീയപ്രേരിതമായി സമരക്കാർക്കെതിരെ ചുമത്തിയ കേസുകളും പിൻവലിക്കണം. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു. ലെഖിംപൂർ ഖേരി സംഭവം ഹൃദയഭേദകവും ജനാധിപത്യത്തിനേറ്റ കളങ്കവുമാണ്, ഈ സംഭവവുമായി ബന്ധപ്പെട്ട കുറ്റാരോപിതർക്കെതിരെ നീതിയുക്തമായ അന്വേഷണവും കർശനമായ നടപടിയെടുക്കണമെന്നും വരുൺഗാന്ധി ആവശ്യപ്പെട്ടു.

TAGS :

Next Story