Quantcast

75ന്‍റെ നിറവില്‍ രാജ്യം; പ്രധാനമന്ത്രി പതാക ഉയര്‍ത്തി

പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്

MediaOne Logo

Web Desk

  • Updated:

    2021-08-15 02:47:09.0

Published:

15 Aug 2021 12:54 AM GMT

75ന്‍റെ നിറവില്‍ രാജ്യം; പ്രധാനമന്ത്രി പതാക ഉയര്‍ത്തി
X

രാജ്യം ഇന്ന് 75ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷം.

സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നതിനാൽ പഴുതടച്ച നിരീക്ഷണത്തിലാണ് രാജ്യതലസ്ഥാനം. രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. നീരജ് ചോപ്ര ഉൾപ്പെടെയുള്ള ഒളിംപിക്സ് മെഡൽ ജേതാക്കളും കോവിഡ് മുൻനിര പോരാളികളും 500 എൻസിസി കേഡറ്റുമാരും ചടങ്ങിൽ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനായി പോരാടിയവരെ രാജ്യം നന്ദിയോടെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യം എന്നും അവരോട് കടപ്പെട്ടിരിക്കും. കോവിഡ് പോരാളികളെ രാജ്യം ആദരിക്കുന്നു. ഒളിംപിക്സിൽ രാജ്യത്തിന്‍റെ യശസ് ഉയർത്തിയവരെയും പ്രധാനമന്ത്രി അനുമോദിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിൻ ഡ്രൈവ് നടന്നത് ഇന്ത്യയിലാണ്. 54 കോടി പേർ വാക്സിനെടുത്തു. മഹാമാരിക്കിടയിലും 80 കോടി ജനങ്ങൾക്ക് റേഷൻ നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചെങ്കോട്ടക്ക് ചുറ്റും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് പുലർച്ചെ നാല് മുതൽ രാവിലെ 10 വരെ ചെങ്കോട്ടക്ക് ചുറ്റും ഗതാഗതം അനുവദിക്കില്ല. മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം കർശന നിയന്ത്രണം ഏർപ്പെത്തിയിട്ടുണ്ട്.

TAGS :

Next Story