യുപിയില്‍ കോള്‍ഡ് സ്റ്റോറേജിന്‍റെ മേല്‍ക്കൂര തകര്‍ന്ന് എട്ടു മരണം; 11 പേരെ രക്ഷപ്പെടുത്തി
ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) രക്ഷാപ്രവർത്തനം നടത്തിവരികയാണ്
അപകടത്തിന്‍റെ ദൃശ്യങ്ങള്‍
സംഭാല്‍: യുപിയിലെ സംഭാലിലെ ചന്ദൗസി മേഖലയിൽ ഉരുളക്കിഴങ്ങ് കോൾഡ് സ്റ്റോറേജിന്‍റെ മേൽക്കൂര തകർന്നുവീണ് എട്ട് പേർ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി.ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
''ഏതാനും പേരെ കാണാതായിട്ടുണ്ട്. കെട്ടിടത്തിൽ ഒരു ബേസ്മെന്‍റ് ഉണ്ട്, ഞങ്ങൾ അവിടെ എത്താൻ ശ്രമിക്കുകയാണ്" മൊറാദാബാദ് ഡി.ഐ.ജി ശലഭ് മാത്തൂർ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർ സ്നിഫർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നുണ്ടെന്ന് സംഭാൽ ഡിഎം മനീഷ് ബൻസാൽ പറഞ്ഞു.ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് (എസ്‌പി) സംഭാൽ, ചക്രേഷ് മിശ്ര പറഞ്ഞു.
"ഉടമയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മുഖ്യപ്രതികളെ കാണാതായതിനാൽ തിരച്ചിൽ നടത്തിവരികയാണ്.കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിന് ശേഷമേ കെട്ടിടത്തിന്റെ തകർച്ചയുടെ യഥാർത്ഥ കാരണം പറയാൻ കഴിയൂ.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. നേരത്തെ തന്നെ ഗോഡൗൺ ശോച്യാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16