രാജ്യതലസ്ഥാനത്ത് എട്ട് വയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു
പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എട്ട് വയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു. ഡൽഹിയിലെ ഗുരുഗ്രാമിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം മകൾ രക്തം പുരണ്ട വസ്ത്രങ്ങളുമായി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തുകയായിരുന്നെന്ന് അമ്മയുടെ പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി.
ഇതേ കെട്ടിടത്തിൽ താമസിക്കുന്ന ഒരു ആൺകുട്ടി തന്റെ മകളെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
മാതാവിന്റെ പരാതിയിൽ പ്രതിക്കെതിരെ സെക്ടർ-51 പോലീസ് സ്റ്റേഷനിൽ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, പ്രതി പ്രായപൂർത്തിയാകാത്ത ആളാണോ പ്രായപൂർത്തിയായ ആളാണോ എന്ന് ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Adjust Story Font
16