കേന്ദ്ര ബജറ്റ്: പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ നിർമിച്ച് നൽകും
കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ നിർമിച്ച് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി 48000 കോടി രൂപ നൽകുമെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു.
കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അംഗൻവാടികളിൽ പുതിയ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തും. രണ്ട് ലക്ഷം അംഗൻവാടികളിലാണ് പുതിയ സംവിധാനങ്ങൾ കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16