Quantcast

അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 819 സായുധ സേനാംഗങ്ങൾ

വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ പ്രശ്‌നങ്ങളുള്ള സായുധ സേനാംഗങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും വിവിധ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്

MediaOne Logo

Web Desk

  • Updated:

    2022-07-19 14:17:42.0

Published:

19 July 2022 2:14 PM GMT

അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 819 സായുധ സേനാംഗങ്ങൾ
X

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 819 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്തതായി കണക്കുകൾ. പ്രസ്തുത കാലയളവിൽ ഇന്ത്യൻ വ്യോമസേനയിൽ 148 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യൻ നാവികസേനയിൽ 29 പേരാണ് ആത്മഹത്യ ചെയ്തത്. രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ പ്രശ്‌നങ്ങളുള്ള സായുധ സേനാംഗങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും വിവിധ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് അജയ് ഭട്ട് പറഞ്ഞു. മാനസിക സമ്മർദം അനുഭവിക്കുന്ന ഉദ്യോഗസ്ഥരെ യൂണിറ്റ് കമാൻഡിംഗ് ഓഫീസർമാർ, റെജിമെന്റൽ മെഡിക്കൽ ഓഫീസർമാർ എന്നിവർ കണ്ടെത്തി കൗൺസിലിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമാൻഡർമാരും സൈക്യാട്രിസ്റ്റുകളും ചേർന്നാണ് സ്‌ട്രെസ് മാനേജ്‌മെന്റിനുള്ള സെഷനുകൾ സംഘടിപ്പിക്കുന്നത്. മികച്ച പരിശീലനം ലഭിച്ചവരും യോഗ്യതയുള്ളവരുമായ സൈക്യാട്രിസ്റ്റുകളും സൈക്യാട്രിക് നഴ്‌സിംഗ് അസിസ്റ്റന്റുമാരുമാണ് സെഷനുകൾ നടത്തുന്നതെന്നും അജയ് ഭട്ട് പറഞ്ഞു. ചൊവ്വാഴ്ചയാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് തങ്ങളുടെ വെബ്സൈറ്റിൽ ചോദ്യങ്ങൾ അപ്ലോഡ് ചെയ്തത്.

TAGS :

Next Story