Quantcast

ഗുജറാത്ത് പാലം ദുരന്തം: ഒമ്പതു പേർ അറസ്റ്റിൽ; അപകടത്തെക്കുറിച്ച് കമ്പനിക്ക് അറിയാമായിരുന്നെന്ന് എഫ്.ഐ.ആർ

അറ്റകുറ്റപ്പണികൾക്കായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടുമെന്നായിരുന്നു കമ്പനി കരാറിൽ അറിയിച്ചിരുന്നത്. എന്നാൽ അത് ലംഘിച്ചാണ് കഴിഞ്ഞയാഴ്ച പാലം തുറന്നത്

MediaOne Logo

Web Desk

  • Published:

    1 Nov 2022 3:17 AM GMT

ഗുജറാത്ത് പാലം ദുരന്തം: ഒമ്പതു പേർ അറസ്റ്റിൽ; അപകടത്തെക്കുറിച്ച് കമ്പനിക്ക് അറിയാമായിരുന്നെന്ന് എഫ്.ഐ.ആർ
X

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ പാലം തകർന്ന് 141 ലധികം പേർ മരിച്ച സംഭവത്തിൽ ഒമ്പതുപേർ അറസ്റ്റിൽ. പാലം പുതുക്കിപ്പണിയുന്ന കമ്പനിയായ ഒറെവയുടെ മാനേജർമാർ, ടിക്കറ്റ് കലക്ടർമാർ, പാലം റിപ്പയർ കോൺട്രാക്ടർമാർ, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയ മൂന്ന് സെക്യൂരിറ്റി ഗാർഡുകൾ എന്നിവരാണ് അറസ്റ്റിലായത്.

പാലത്തിന്‍റെ അറ്റകുറ്റപണി ഏറ്റെടുത്ത ഗുജറാത്ത് ആസ്ഥാനമായുള്ള ഒറേവ കമ്പനി ഒന്നിലധികം സുരക്ഷാ നിയമങ്ങൾ ലംഘിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് നാല് ദിവസത്തിനുള്ളിലാണ് വൻ ദുരന്തം നടന്നത്. എന്നാൽ കമ്പനിയുടെ ഉന്നത മേധാവികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ചരിത്രപ്രസിദ്ധമായ കൊളോണിയൽ കാലഘട്ടത്തിലെ പാലമാണ് തകർന്നുവീണത്. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി മാർച്ചിലാണ് ഒറെവ കമ്പനിയെ നിയമിക്കുന്നത്. ഏഴു മാസത്തിനു ശേഷം ഒക്ടോബർ 26 ന് ഗുജറാത്തി പുതുവത്സരം ആഘോഷ വേളയിലാണ് പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അറ്റകുറ്റപ്പണികൾക്കായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടുമെന്നായിരുന്നു കമ്പനി കരാറിൽ അറിയിച്ചിരുന്നത്. എന്നാൽ അത് ലംഘിച്ച് കഴിഞ്ഞയാഴ്ച പാലം തുറന്നത് ഗുരുതരവും നിരുത്തരവാദപരവുമായ വീഴ്ചയാണെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.

പാലത്തിന്റെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും ചുമതലപ്പെടുത്തിയവർ അവ വേണ്ടരീതിയിൽ ചെയ്തില്ലെന്നും എഫ്ഐആറിൽ പറയുന്നു. അവർ ശരിയായ ഗുണനിലവാര പരിശോധന നടത്തിയില്ല. എന്നാൽ ഈ അപകടങ്ങളെക്കുറിച്ച് കമ്പനിക്ക് അറിയാമായിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ഏകദേശം 500 പേർക്കാണ് അപകടമുണ്ടായ ദിവസം ടിക്കറ്റ് വിറ്റത്. ചുരുങ്ങിയത് 125 ഓളം ആളുകളെ മാത്രമേ പാലത്തിൽ കയറ്റാനാവൂ. ആ സ്ഥാനത്താണ് 500 ലധികം പേർ പാലത്തിൽ കയറിയത്. അതേസമയം, പാലത്തിലുണ്ടായിരുന്ന ചിലർ മനപ്പൂർവം പാലം കുലുക്കിയതും അപകടത്തിന് കാരണമായി. അപകടത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

TAGS :

Next Story