Quantcast

ഗോവ - മുംബൈ ഹൈവേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 9 മരണം

ഒരു കുട്ടിയും മൂന്ന് സ്ത്രീകളുമടക്കം 9 പേര്‍ മരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-19 06:37:53.0

Published:

19 Jan 2023 5:32 AM GMT

ഗോവ - മുംബൈ ഹൈവേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 9 മരണം
X

മുംബൈ: മഹാരാഷ്ട്രയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. ഗോവ - മുംബൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.

ഒരു കുട്ടിയും മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്നവര്‍ ബന്ധുക്കളാണ്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഹൈവേയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

മുംബൈയിലേക്ക് പോവുകയായിരുന്നു ട്രക്ക്. രത്‌നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോവുകയായിരുന്നു കാർ. റായ്ഗഡ് ജില്ലയിലെ മന്‍ഗോവില്‍ വെച്ചാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

Summary- A child and three women were among nine killed when a car collided head on with a truck on the Mumbai-Goa highway this morning.


TAGS :

Next Story