Quantcast

യുക്രൈൻ യുദ്ധം; വിപണിയിൽ ഇതുവരെ നഷ്ടമായത് പത്തു ലക്ഷം കോടി!

റിസ്‌കുള്ള ആസ്തികളിൽനിന്ന് വിദേശ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിച്ച് സ്വർണംപോലുള്ള സുരക്ഷിത ആസ്തികളിലേയ്ക്ക് മാറുന്ന സാഹചര്യമാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-02-24 10:20:15.0

Published:

24 Feb 2022 8:17 AM GMT

യുക്രൈൻ യുദ്ധം; വിപണിയിൽ ഇതുവരെ നഷ്ടമായത് പത്തു ലക്ഷം കോടി!
X

മുംബൈ: യുക്രൈന്റെ കിഴക്കൻ മേഖലകളിൽ റഷ്യ നടത്തുന്ന സൈനിക ഓപറേഷനിൽ കുലുങ്ങി ഇന്ത്യൻ ഓഹരി വിപണി. ആദ്യ മണിക്കൂറുകളിൽ പത്തു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയില്‍ റിപ്പോർട്ട് ചെയ്തതെന്ന് എകണോമിക്‌സ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പത്ത് ഓഹരികളിൽ ഒമ്പതും ചുവപ്പ് വിഭാഗത്തിലാണ് (റെഡ് കാറ്റഗറി) വ്യാപാരം നടത്തുന്നത്.

ബിഎസ്ഇ സെൻസെക്‌സിൽ രണ്ടായിരം പോയിന്റ് ഇടിവു രേഖപ്പെടുത്തി 55,300 ലാണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 600 പോയിന്റ് ഇടിഞ്ഞ് 16500 ലെത്തി. എണ്ണവിലയിലും സ്വർണത്തിലും ആഘാതമുണ്ടായി. ബ്രൻഡ് ക്രൂഡ് ഓയിൽ വില ബാരൽ ഒന്നിന് 103 ഡോളറായി. ഏഴു വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്.

പത്തു കോടി വിപണിയിൽ നിന്ന് നഷ്ടമായതോടെ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂല്യം (market capitalisation) 256 ലക്ഷം കോടിയിൽനിന്ന് 246 ലക്ഷം കോടിയായി മാറി. ആക്രമണത്തിന് പിന്നാലെ റഷ്യൻ കറൻസിയും ദുർബലമായി. യുഎസ് ഡോളറിനെതിരെയുള്ള വിനിമയത്തിൽ എട്ടു ശതമാനം ഇടിവാണ് റൂബ്‌ളിനുണ്ടായത്. രൂപയും ഇടിഞ്ഞു. യുഎസ് കറൻസിക്കെതിരെ 75.27 രൂപയാണ് നിലവിലെ വിനിമയം. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ റിസ്‌കുള്ള ആസ്തികളിൽനിന്ന് വിദേശ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിച്ച് സ്വർണംപോലുള്ള സുരക്ഷിത ആസ്തികളിലേയ്ക്ക് മാറുന്ന സാഹചര്യമാണുള്ളത്. ഡിമാൻഡ് കൂടുന്നതോടെ സമീപഭാവിയിൽ സ്വർണവിലയിലെ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വർണം ഇന്ന് പവന് 680 രൂപ വർധിച്ചിട്ടുണ്ട്.

TAGS :

Next Story