Quantcast

മോശം കാലാവസ്ഥ; ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിന് പോയ ഒമ്പത് പേർക്ക് ദാരുണാന്ത്യം

24 കിലോമീറ്റർ ഉള്ള ഈ പാത പൂർത്തിയാക്കാൻ ഏകദേശം 10 മണിക്കൂർ എടുക്കും.

MediaOne Logo

Web Desk

  • Published:

    5 Jun 2024 3:25 PM GMT

9 Trekkers Die After Losing Way Due To Bad Weather In Uttarakhand
X

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് ട്രെക്കിങ് സംഘത്തിലെ ഒമ്പത് പേർ മരിച്ചു. ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിലേക്ക് പോവുന്നതിനിടെയാണ് വഴിതെറ്റി കുടുങ്ങിയ 22 അംഗ സംഘത്തിലെ ഒമ്പത് പേർ മരിച്ചത്. മറ്റുള്ളവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.

മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായ ഹെലികോപ്റ്ററുകൾക്കും ബുദ്ധിമുട്ടുകളുണ്ടായി. രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘവുമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.

ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിൽ 15,000 അടി ഉയരത്തിലുള്ള ഒരു പാതയാണ് സഹസ്ര താൽ ട്രെക്ക്. 24 കിലോമീറ്റർ ഉള്ള ഈ പാത പൂർത്തിയാക്കാൻ ഏകദേശം 10 മണിക്കൂർ എടുക്കും. ട്രെക്കിങ് ചെയ്യുന്നവർ ഉത്തരകാശിയിലെ ഗൻസാലിയിലെ ആൽപൈൻ തടാകത്തിലെത്താൻ അതീവ ദുർഘടമായ ചില വഴികളിലൂടെ പോവാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

'ജൂൺ നാലിനാണ് ജില്ലയിലെ ഭത്വരി ബ്ലോക്കിൽ ട്രെക്കിങ് നടത്തുന്നവരെ കാണാതായതായി എസ്‍.ഡി.ആർ.എഫ് ടീമിന് വിവരം ലഭിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് 22 ട്രെക്കിങ് അംഗങ്ങളെ കാണാതായെന്നായിരുന്നു വിവരം'- ഉത്തരകാശി പൊലീസ് സൂപ്രണ്ട് അർപൻ യദുവൻഷി പറഞ്ഞു.

'വിവരമറിഞ്ഞ ഭരണകൂടം ഉടനടി നടപടി സ്വീകരിച്ചു. എസ്ഡിആർഎഫ്, വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 10 അംഗ രക്ഷാസംഘം ഉടൻ രക്ഷാപ്രവർത്തനത്തിനായി കുതിച്ചു. 22 അം​ഗ ട്രെക്കിങ് സംഘത്തിൽ 18 പേർ കർണാടകയിൽ നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമാണ് എത്തിയത്. മൂന്ന് പേർ പ്രാദേശിക ഗൈഡുകളായിരുന്നു'- അദ്ദേഹം പറഞ്ഞു.

TAGS :

Next Story