Quantcast

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ഇന്ന് 92-ാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധിയും മൻമോഹൻ സിങ്ങിനെ ആശംസ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    26 Sep 2024 5:04 AM

manmohan singh retires from rayasabha
X

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ഇന്ന് 92-ാം പിറന്നാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അദ്ദേഹത്തിന് ആശംസയറിയിച്ചു. ആരോഗ്യത്തോടെ ദീർഘായുസ് ഉണ്ടാവട്ടെ എന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും മൻമോഹൻ സിങ്ങിനെ ആശംസയറിയിച്ചു. ''ജന്മദിനാശംകൾ മൻമോഹൻ ജി, നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിങ്ങളുടെ വിനയവും വിവേകവും നിസ്വാർഥ സേവനവും എന്നെയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നു. നിങ്ങൾക്ക് എല്ലായ്‌പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു!''-രാഹുൽ എക്‌സിൽ കുറിച്ചു.


TAGS :

Next Story