Quantcast

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചെന്ന് കേന്ദ്രം

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പട്ടിക പ്രകാരം കുവൈത്ത്, ഒമാൻ, യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളും ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-11-09 17:08:14.0

Published:

9 Nov 2021 4:53 PM GMT

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചെന്ന് കേന്ദ്രം
X

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിന് 96 രാജ്യങ്ങൾ അംഗീകാരം നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കാരണമുള്ള വിദേശയാത്രാ നിയന്ത്രണങ്ങൾ മറികടക്കാൻ ഈ രാജ്യങ്ങളുമായി ധാരണയായതായി ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ബാക്കി രാജ്യങ്ങളുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് പരസ്പരം അംഗീകാരം നല്‍കാന്‍ ഇതിനകം 96 രാജ്യങ്ങളുമായി ധാരണയായിട്ടുണ്ട്. കോവിഷീൽഡ്, ഡബ്ല്യുഎച്ച്ഒ അംഗീകരിച്ചതോ ദേശീയതലത്തിൽ അംഗീകാരമുള്ളതോ ആയ മറ്റ് വാക്‌സിനുകൾ എന്നിവ മുഴുവന്‍ ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് ഇനിമുതല്‍ ഈ രാജ്യങ്ങളിൽ നിയന്ത്രണമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസം, ബിസിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള ഇന്ത്യക്കാരുടെ വിദേശയാത്ര എളുപ്പമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ബെൽജിയം, അയർലൻഡ്, നെതർലൻഡ്‌സ്, സ്‌പെയിൻ, ബംഗ്ലാദേശ്, മാലി, ഘാന, സയറ ലിയോൺ, അംഗോള, നൈജീരിയ, ബെനിൻ, ഛാഡ്, ഹംഗറി, സെർബിയ, പോളണ്ട്, സ്ലോവാക് റിപബ്ലിക്, സ്ലോവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി, ഗ്രീസ്, ഫിൻലാൻഡ്, ബ്രസീൽ, ശ്രീലങ്ക, അസർബൈജാൻ, കസഖിസ്താൻ, ഉക്രൈൻ, ആസ്‌ട്രേലിയ, ഫിലിപ്പൈൻസ്, കൊളംബിയ, നേപ്പാൾ, ഇറാൻ, ഈജിപ്ത്, റൊമാനിയ, ജോർജിയ, റഷ്യ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്‌സർലൻഡ്, സ്വീഡൻ, ഓസ്ട്രിയ, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകിയ രാജ്യങ്ങളിൽ ഉൾപ്പെടും. കുവൈത്ത്, ഒമാൻ, യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളും അംഗീകാരം നൽകിയിട്ടുണ്ട്.

വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അന്താരാഷ്ട്ര യാത്രാ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കോവിൻ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

TAGS :

Next Story