Quantcast

'എന്റെ പി.എം, എന്റെ അഭിമാനം'; ലോകകപ്പ് സഞ്ചിയിൽ മോദിയുടെ വ്യാജഫോട്ടോയുമായി ബിജെപി നേതാവ്

മോദിയുടെ ചിത്രത്തോടൊപ്പം 'സബ്കാ സാത്ത് സബ്കാ വികാസ്' അഥവാ എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം' എന്നാണ് സഞ്ചിയിൽ ഹിന്ദിയിൽ ചേർത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-23 14:11:32.0

Published:

23 Nov 2022 10:55 AM GMT

എന്റെ പി.എം, എന്റെ അഭിമാനം; ലോകകപ്പ് സഞ്ചിയിൽ മോദിയുടെ വ്യാജഫോട്ടോയുമായി ബിജെപി നേതാവ്
X

ഖത്തർ ലോകകപ്പ് ബ്രാൻഡിംഗിന്റെ ഭാഗമായി പുറത്തിറക്കിയ സഞ്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കൃത്രിമമായി ചേർത്ത് വ്യാജഫോട്ടോ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ്. ബിജെപി മുംബൈ മൈനോരിറ്റി മോർച്ച പ്രസിഡൻറും കേന്ദ്ര ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള വഖഫ് ഡവലപ്‌മെൻറ് കമ്മിറ്റി ചെയർമാനുമായ വസിം ആർ ഖാനാണ് ട്വിറ്ററിൽ വ്യാജ ഫോട്ടോ പോസ്റ്റ് ചെയ്തത്. 'എന്റെ പി.എം, എന്റെ അഭിമാനം' എന്ന കുറിപ്പോടെ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു വസീമിന്റെ ട്വീറ്റ്.

ഖത്തറിലെ ലോകകപ്പ് സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് ഒരാൾ ഉയർത്തിപ്പിടിച്ച സഞ്ചിയുടെ ചിത്രത്തിൽ മോദിയുടെ ഫോട്ടോയും അടിക്കുറിപ്പും കൃത്രിമമായി ചേർക്കുകയായിരുന്നു. 'സബ്കാ സാത്ത് സബ്കാ വികാസ്' അഥവാ എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം' എന്നാണ് സഞ്ചിയിൽ ഹിന്ദിയിൽ ചേർത്തിരിക്കുന്നത്. ഫോട്ടോയും ഹിന്ദിക്കുറിപ്പുമില്ലാത്ത ഫോട്ടോയും ട്വിറ്ററിൽ തന്നെ പലരും പങ്കുവെച്ചു. 'മർസാൽ ഖത്തർ' എന്ന പേജിലടക്കം പങ്കുവെച്ച ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്. എന്നാൽ വസിം ആർ ഖാൻ തന്നെ കൃത്രിമം കാണിക്കുകയായിരുന്നോ അതല്ല മാറ്റാരെങ്കിലും കൈമാറിയ ഫോട്ടോ ഇയാൾ പങ്കുവെക്കുകയായിരുന്നോയെന്ന് വ്യക്തമല്ല.

ഇക്കാര്യം നിരവധി പേർ ചൂണ്ടിക്കാണിച്ചിട്ടും ഫോട്ടോ നീക്കം ചെയ്തിട്ടില്ല. 'ഹിഡൻ റിപ്ലൈസ്' എന്ന കുറിപ്പോടെ മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറടക്കം ഈ ഫോട്ടോ വ്യാജമാണെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

A BJP leader posted a fake photo of Prime Minister Narendra Modi in a bag released as part of World Cup branding

TAGS :

Next Story