Quantcast

'റോക്കി ബായി'യായി ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീർത്തു; ഗുരുതരാവസ്ഥയിലായ ബാലൻ ചികിത്സയിൽ

രണ്ടു ദിവസത്തിനുള്ളിൽ കെജിഎഫ് 2 മൂന്നു വട്ടം കണ്ട കുട്ടി ആദ്യമായി സിഗരറ്റ് വലിച്ചത് തന്നെ നായകൻ റോക്കി ബായിയുടെ സ്‌റ്റൈലിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-28 12:51:40.0

Published:

28 May 2022 12:28 PM GMT

റോക്കി ബായിയായി ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീർത്തു; ഗുരുതരാവസ്ഥയിലായ ബാലൻ ചികിത്സയിൽ
X

ഹൈദരാബാദ്: ഇന്ത്യയിലാകെ സ്വീകാര്യത നേടിയ കെജിഎഫ് സിനിമയിലെ യാഷിന്റെ നായക കഥാപാത്രമായ റോക്കി ബായിയുടെ സ്‌റ്റൈലിൽ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീർത്ത് ഗുരുതരാവസ്ഥയിലായ ബാലന് ചികിത്സ നൽകി. ഹൈദരാബാദിലെ സെഞ്ച്വറി ആശുപത്രിയിലാണ് അമിതമായി സിഗരറ്റ് വലിച്ച് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട കൗമാരക്കാരനെ എത്തിച്ചത്. കടുത്ത ചുമയോടെയെത്തിയ ഹൈദരാബാദ് രാജേന്ദ്ര നഗർ നിവാസിയായ 15 കാരനാണ് ആശുപത്രിയിൽ വെച്ച് ചികിത്സയും കൗൺസിലിങും നൽകിയത്. രണ്ടു ദിവസത്തിനുള്ളിൽ കെജിഎഫ് 2 മൂന്നു വട്ടം കണ്ട മകൻ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചതറിഞ്ഞ രക്ഷിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ചിത്രം പുറത്തിറങ്ങി രണ്ടാം വാരത്തിൽ സിനിമ കണ്ട കുട്ടി ആദ്യമായി സിഗരറ്റ് വലിച്ചത് തന്നെ നായകൻ റോക്കി ബായിയുടെ സ്‌റ്റൈലിലായിരുന്നു. ഇതാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയത്.

'കൗമാരക്കാർ റോക്കി ബായി പോലെയുള്ള സിനിമാ കഥാപാത്രങ്ങളിൽ പെട്ടെന്ന് ആകൃഷ്ടരാകും. ഈ കുട്ടി അത്തരത്തിൽ ആകൃഷ്ടനായി ഒരു പാക്കറ്റ് സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. സിനിമകൾ സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കുന്നതാണ്. അതിനാൽ തന്നെ പ്രധാന സംവിധായകരും നടന്മാരും സിഗരറ്റ് വലിക്കുന്നതും പുകയില ഉപയോഗിക്കുന്നതും മദ്യപാനവും മനോഹര കൃത്യമായി അവതരിപ്പിക്കരുത്. റോക്കി ബായിയെ പോലുള്ള കഥാപാത്രങ്ങൾ യുവ മനസ്സുകളിൽ ഒരു കൾട്ട് പരിവേഷം നേടുന്നവയാണ്' പുകവലിച്ച് കുട്ടി ചികിത്സ തേടിയ സെഞ്ച്വറി ആശുപത്രിയിലെ കൺസൾട്ടൻറ് പൾമനോളജിസ്റ്റ് ഡോ. രോഹിത് റെഡ്ഡി പാതുരി വിഷയത്തിൽ പ്രതികരിച്ചു.

ബാല്യകാലത്തും കൗമാരത്തിലും സിഗരറ്റ് വലിക്കുന്നത് വഴി നിരവധി ശ്വാസകോശ രോഗങ്ങളാണ് നേരിടേണ്ടി വരിക. പുകവലി ഒരു ആസക്തിയായി മാറുന്നതാണ്. ഇപ്പോഴും പുകവലി ശീലമുള്ളവരിൽ 87 ശതമാനം പേരും 18 വയസ്സുള്ളപ്പോഴും 95 ശതമാനം പേരും 21 വയസ്സുള്ളപ്പോഴും പുകവലിച്ചു തുടങ്ങിയവരാണ്.

A boy who smoked a pack of cigarettes as 'Rocky Boy' was treated

TAGS :

Next Story