ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങി; ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി അറസ്റ്റിൽ
ഫരീദാബാദ് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി സോനു കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഏപ്രിൽ നാലിനാണ് സോനു കുമാറിനെതിരെ പരാതി ലഭിച്ചത്. ഫരീദാബാദ് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അമേരിക്കയിലുള്ള ഇയാളുടെ സുഹൃത്തിന്‍റെ സർട്ടിഫിക്കറ്റിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഒന്നരലക്ഷം രൂപ വേണമെന്ന് സോനു കുമാർ ആവശ്യപ്പെടുകയും ഇയാള്‍ നൽകുകയും ചെയ്തു . പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ബി.ഐ അറിയിച്ചു.
Next Story
Adjust Story Font
16