Quantcast

ത്രിപുരയിലെ വർഗീയ ആക്രമണം റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്

ത്രിപുരയിലെ റിപ്പോട്ടിങ് കഴിഞ്ഞു ഡൽഹിയിലേക്കു തിരച്ചുപോകാൻ തയാറാകുമ്പോഴാണ് പൊലീസ് ഹോട്ടലിലെത്തുകയും ഇവരെ കസ്റ്റഡിയിലാക്കുകയും ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2021-11-15 02:16:51.0

Published:

15 Nov 2021 2:11 AM GMT

ത്രിപുരയിലെ വർഗീയ ആക്രമണം റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്
X

ത്രിപുരയിലെ വർഗീയ ആക്രമണം റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്. എച്ച്ഡബ്ല്യു ന്യൂസ് വെബ്സൈറ്റിലെ മാധ്യമപ്രവർത്തകരായ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. മതസ്പർധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതിയിലാണ് വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ പോലീസ് നടപടി. ത്രിപുരയിലെ റിപ്പോട്ടിങ് കഴിഞ്ഞു ഡൽഹിയിലേക്കു തിരച്ചുപോകാൻ തയാറാകുമ്പോഴാണ് പൊലീസ് ഹോട്ടലിലെത്തുകയും ഇവരെ കസ്റ്റഡിയിലാക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം രാത്രം 10.30ഓടെയാണ് പൊലീസുകാർ ഹോട്ടലിലെത്തിയത്.

''എന്നാൽ അവർ ഞങ്ങളോട് ഒന്നും തന്നെ പറഞ്ഞില്ല. 5.30ന് മുറി ഒഴിയാൻ തയാറാകുമ്പോഴാണ് ഞങ്ങൾക്കെതിരെ കേസുണ്ടെന്നും ധർമനഗർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനെക്കുറിച്ചും പറയുന്നത്.'' സ്വർണ ഝാ ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം എഫ്‌ഐആറിന്റെ കോപ്പിയും സ്വർണ പങ്കുവച്ചിട്ടുണ്ട്.

ഈ മാസം 21ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി ത്രിപുര പൊലീസ് മടങ്ങി. പിന്നാലെ ഡൽഹിയിലേക്ക് തിരിച്ച ഇവരെ അസം പൊലീസ് കരിംഗഞ്ചിൽ വച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയിരുന്നു. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

TAGS :

Next Story