Quantcast

ഡൽഹിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു; 34കാരിയെ കണ്ടെത്തിയത് ചോരയിൽ കുളിച്ച നിലയിൽ

ബലാത്സംഗത്തിന് ഇരയായ ഒഡീഷ സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Updated:

    2024-10-12 07:16:33.0

Published:

12 Oct 2024 4:58 AM GMT

A mentally ill woman was raped in Delhi,latest news malayalam, latest indian news, ഡൽഹിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു
X

ന്യൂഡൽഹി: ഡൽഹിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു. ദസരായ് കലായ് കാനിൽ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ ചോരയിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഒഡീഷ സ്വദേശിയാണ് ബലാത്സംഗത്തിന് ഇരയായത്.

ഇന്ത്യൻ നേവി ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച പുലർച്ചെ 3.20 ഓടെയാണ് സ്ത്രീയെ ആദ്യം കണ്ടെത്തിയത്. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയിലേക്കെത്താൻ അന്വേഷണം വ്യാപിപിച്ചതായും അധികൃതർ അറിയിച്ചു.

ബിരുദധാരിയായ യുവതി ഒരു വർഷം മുൻപാണ് ഡൽഹിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിലെ വീട്ടിൽ നിന്ന് യുവതിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ഡൽഹിയിലുണ്ടെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ ഡൽഹിയിലെത്തിയ മാതാപിതാക്കൾ തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ യുവതിയെ നിർബന്ധിച്ചെങ്കിലും തയാറായില്ല. തുടർന്ന് മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങി.

ഒരു മാസം മുമ്പ് യുവതിയുടെ ഫോൺ നഷ്‌ടപ്പെട്ടതായും അന്നുമുതൽ കുടുംബവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി തെരുവിലൂടെ യുവതി അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു. എടിഎം ബൂത്തിന് സമീപം ഉറങ്ങുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

summary: Odisha Woman Raped, Dumped In Sarai Kale Khan; Rescued By Indian Navy Officer

TAGS :

Next Story