പൂഞ്ചിൽ നടന്നത് ഭീകരാക്രമണം; അപകടത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിച്ചു
ട്രക്കിന് തീപിടിച്ചത് ഗ്രനേഡ് ആക്രമണണത്തിലാണെന്ന് സൈന്യം അറിയിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് സൈനികർ മരിച്ചത് ഭീകരാക്രമണമെന്ന് സൈന്യം. പൂഞ്ച് മേഖലയിൽവെച്ചാണ് സൈനികരുടെ ട്രക്കിന് തീപിടിച്ചത്. ട്രക്കിന് തീപിടിച്ചത് ഗ്രനേഡ് ആക്രമണണത്തിലാണെന്ന് സൈന്യം അറിയിച്ചു. ഹർകൃഷർ സിങ്, കുൽവന്ത് സിങ്, മൻദീപ് സിങ് , സേവാക് സിങ്, ദേവാശിഷ് ബിസ്‍വാള്‍ എന്നിങ്ങനെ അഞ്ചു ജവാന്മാരാണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജവാൻ കെ.ശക്തിവേൽ ചികിത്സയിലാണ്.
പൂഞ്ചിലെ ഭീംബർ ഗലിയിൽ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് വാഹനത്തിൽ മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഇടിമിന്നലേറ്റാണ് വാഹനത്തിന് തീപിടിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സൈനിക വാഹനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീ പടർന്നതിന് പിന്നാലെ വാഹനം ഒരു അഗ്നിഗോളമായി മാറുന്നത് ദൃശ്യങ്ങളിൽ കാണാം.
Adjust Story Font
16