സിക്കിം നിയമസഭാ തെരഞ്ഞെടുപ്പ്; മുന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയക്ക് കടുത്ത വെല്ലുവിളി
ബര്‍ഫുങ് മണ്ഡലത്തില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായ ഭൂട്ടിയ ഭരണകക്ഷിയായ സിക്കിം ക്രാന്തി കാരി മോര്‍ച്ചയുടെ റിക്ഷന്‍ ടോര്‍ജെയെ-യാണ് നേരിടുന്നത്
ഗാങ്‌ടോക്ക്: സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ അഭിമുഖീകരിക്കുന്നത് കടുത്ത വെല്ലുവിളി. ബര്‍ഫുങ് മണ്ഡലത്തില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായ ഭൂട്ടിയ ഭരണകക്ഷിയായ സിക്കിം ക്രാന്തി കാരി മോര്‍ച്ചയുടെ റിക്ഷന്‍ ടോര്‍ജെയെ-യാണ് നേരിടുന്നത്.
ഏപ്രില്‍ 19നാണ് സിക്കിമില്‍ തെരഞ്ഞെടുപ്പ്. രാജഭരണത്തില്‍ ആയിരുന്ന സിക്കിം 1975 ലാണ് ഇന്ത്യയിലേക്ക് ലഭിക്കുന്നത്. നിലവില്‍ ആകെ 18200 വോട്ടര്‍മാരാണ് സിക്കിമില്‍ ഉള്ളത്.
വലിപ്പം കൊണ്ട് ചെറുതാണെങ്കിലും കടുത്ത രാഷ്ട്രീയ മത്സരമാണ് സിക്കിമില്‍ നടക്കുന്നത്. വാശിയേറിയ മത്സരം നടക്കുന്ന മണ്ഢലങ്ങളില്‍ ഒന്നാണ് ബര്‍ഫുങ് . ഫുട്‌ബോള്‍ താരമെന്ന നിലയില്‍ ഏറെ ജനപ്രീതിയുള്ള ബൈചൂങ് ബൂട്ടിയ യാണ് ഇവിടെ എസ്.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. രാഷ്ട്രീയത്തിന്റെ മൈതാനത്ത് പറയത്തക്ക വിജയങ്ങളില്ലാത്ത ബൂട്ടിയ ഹംറോ സിക്കിം പാര്‍ട്ടി എന്ന തന്റെ പാര്‍ട്ടിയെ ലയിപ്പിച്ചാണ് സിക്കിമിലെ പ്രബല പാര്‍ട്ടിയായ എസ്.ഡി.എഫിന്റെ നേതൃനിരയിലേക്ക് എത്തിയത്. ഇക്കുറി എസ്.ഡി.എഫും എസ്.കെ.എമ്മും തമ്മില്‍ വാശിയേറിയ മത്സരമാണ് സിക്കിമില്‍ നടക്കുന്നത്. 32 അംഗ സിക്കിം നിയമസഭയിലേക്ക് ഏപ്രില്‍ 19 നാണ് തെരഞ്ഞെടുപ്പ് .
ബര്‍ഫുങ് മണ്ഢലത്തില്‍ പ്രചാരണത്തിനെത്തിയ സിക്കിം മുഖ്യമന്ത്രിയും എസ്.കെ.എം നേതാവുമായ പ്രേം സിങ് തമാങ്, ഫുട്‌ബോള്‍ താരമെന്ന നിലയില്‍ ബൂട്ടിയയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ രാഷ്ട്രീയക്കാരനെന്ന നിലയില്‍ ബൂട്ടിയ പരാജയമാണെന്ന് പറഞ്ഞത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബൂട്ടിയ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹത്തിന് ഫുട്‌ബോള്‍ മേഖലയാണ് നല്ലതെന്നും സിക്കിം മുഖ്യമന്ത്രി പറഞ്ഞു. ഇക്കുറി സിക്കിമില്‍ അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന എസ്.ഡി.എഫ് ബൈചുങ് ബൂട്ടിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. സിക്കിമിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ അഭിമാനമായ ബൂട്ടിയയെ വിജയിപ്പിക്കണമെന്ന പ്രചാരണമാണ് എസ്.ഡി.എഫിന്റേത്.
Adjust Story Font
16