Quantcast

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; കെജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ, ആംആദ്മി പാർട്ടി നാലാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

38 സ്ഥാനാർത്ഥികളെയാണ് നാലാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-12-15 09:05:47.0

Published:

15 Dec 2024 9:00 AM GMT

Arvind Kejriwal
X

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആംആദ്മി പാർട്ടിയുടെ നാലാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവീനറും മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഡൽഹി മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്.

38 സ്ഥാനാർത്ഥികളെയാണ് നാലാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇതോടെ 70 സീറ്റുകളിലും ആംആദ്മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സത്യേന്ദ്ര ജെയിൻ, ഷക്കൂർ ബസ്തിയിലും അമാനുത്തുല്ല ഖാൻ ഓഖ്ലയിലും മത്സരിക്കും.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. 'ബിജെപിയെ കാണാനില്ല, അവർക്ക് മുഖ്യമന്ത്രി മുഖമില്ല, ഡൽഹിയെക്കുറിച്ച് ആസൂത്രണമില്ല, കാഴ്ചപ്പാടില്ല. ബിജെപിയുടെ ഒരേയൊരു മുദ്രാവാക്യം 'കെജ്‌രിവാളിനെ മാറ്റൂ' എന്ന്‌ മാത്രമാണ്. കഴിഞ്ഞ അഞ്ച് വർഷമായി എന്ത് ചെയ്തതെന്ന് ബിജെപിയോട് ചോദിച്ചാൽ അവർ പറയും കെജ്‌രിവാളിനെ അപമാനിക്കുക മാത്രമാണ് ചെയ്തതെന്ന്. ഡൽഹിയിലെ ജനങ്ങൾ അവർക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് വോട്ട് ചെയ്യും, അധിക്ഷേപിക്കുന്നവർക്കല്ല.'-കെജ്‌രിവാൾ എക്സിൽ കുറിച്ചു.

TAGS :

Next Story