ഹരിയാനയിൽ ഇൻഡ്യ മുന്നണി സീറ്റ് ചർച്ച വിജയം; എ.എ.പിയും കോൺഗ്രസും ഒന്നിച്ചു മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പി 90 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും
ചണ്ഡിഗഢ്: ഹരിയാനയിൽ ഇൻഡ്യ മുന്നണി സീറ്റ് ചർച്ച വിജയം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യം മത്സരിക്കും. എ.എ.പി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ, ഹരിയാനയിൽ ഒന്നിച്ചു മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. എന്നാൽ, ആം ആദ്മി പാർട്ടി തീരുമാനം മാറ്റുകയായിരുന്നു. സീറ്റിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണു വിവരം. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പി 90 സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കും.
ബിഹാറിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഹരിയാനയിൽനിന്ന് ഇൻഡ്യ സഖ്യത്തിന് ആശ്വാസകരമായ വാർത്ത വരുന്നത്. പഞ്ചാബിൽ എ.എ.പി ഒറ്റയ്ക്കു മത്സരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഭഗവന്ത് മൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Summary: AAP and Congress to fight together in Lok Sabha election in Haryana
Adjust Story Font
16