തെരഞ്ഞെടുപ്പ് റാലികളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; എഎപി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗ്‌വന്ത് മന്നിന് നോട്ടീസ്
24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് റാലികളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗ്‌വന്ത് സിംഗ് മന്നിന് സംഗ്രൂരിലെയും ധുരിയിലെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റുകൾ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് തലവനും സംഗ്രൂരിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ മൻ, ധുരി നിയമസഭാ സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടമാണുണ്ടായത്. വിവിധ ഗ്രാമങ്ങളിൽ ജനങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും പൂക്കളെറിയുകയും ചെയ്തു. കുറച്ച് പ്രവർത്തകരെ മാത്രമാണ് പരിപാടിക്കായി ക്ഷണിച്ചതെന്നും എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് ശേഷമാണ് ഇത്രയധികം ആളുകൾ എത്തിയതെന്നും ആംആദ്മി പാർട്ടി അറിയിച്ചു.
ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭഗ്‌വന്ത് മൻ ഞായറാഴ്ച സങ്രൂരിലെത്തിയത്.
Adjust Story Font
16