Quantcast

സ്ഥാനാർഥിയാക്കിയില്ല, രേഖകൾ പിടിച്ചുവെച്ചു; വൈദ്യുതി ടവറിൽ കയറി എ.എ.പി മുൻ കൗൺസിലർ, വീഡിയോ

നാളെ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായിരിക്കെ എഎപി നേതാക്കൾ രേഖകൾ പിടിച്ചുവെച്ചതോടെയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2022-11-13 12:34:42.0

Published:

13 Nov 2022 12:32 PM GMT

സ്ഥാനാർഥിയാക്കിയില്ല, രേഖകൾ പിടിച്ചുവെച്ചു; വൈദ്യുതി ടവറിൽ കയറി എ.എ.പി മുൻ കൗൺസിലർ, വീഡിയോ
X

ന്യൂഡൽഹി: മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാതിരിക്കുകയും രേഖകൾ പിടിച്ചുവെച്ചുവെക്കുകയും ചെയ്തതോടെ വൈദ്യുതി ടവറിൽ കയറി ആംആദ്മി പാർട്ടിയുടെ മുൻ കൗൺസിലർ. ഈസ്റ്റ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ഹസീബുൽ ഹസനാണ് ടവറിൽ കയറിയത്. ഇന്ന് ശാസ്ത്രി പാർക്കിലാണ് സംഭവം നടന്നത്. രേഖകൾ തിരിച്ചുകിട്ടിയതോടെ ഇദ്ദേഹം പിന്നീട് താഴെയിറങ്ങി. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ എഎപി ഹസീബുൽ ഹസനെ സ്ഥാനാർഥിയാക്കിയിട്ടില്ല.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. 'എനിക്ക് എന്തെങ്കിലും സംഭവിക്കുകയോ ഞാൻ മരിക്കുകയോ ചെയ്താൽ ആംആദ്മി പാർട്ടിയുടെ ദുർഗേഷ് പഥകും അതിഷിയുമാകും ഉത്തരവാദി, എന്റെ ബാങ്ക് പാസ്ബുക്കടക്കം പ്രധാന രേഖകളെല്ലാം അവരുടെ കയ്യിലാണ്, നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. പക്ഷേ അവർ എന്റെ രേഖകൾ തരുന്നില്ല' ടവറിൽ കയറവേ ഹസീബ് വിളിച്ചുപറയുന്നതായി വീഡിയോയിൽ കാണാം.

ഹസീബുൽ ഹസൻ ടവറിൽ കയറിയതോടെ പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ അനുനയിപ്പിച്ചു. അഗ്നിശമന സേനയും സ്ഥലത്തെത്തി. ഒടുവിൽ മൂന്നു മണിയോടെ ഹസീബ് താഴെയിറങ്ങി. മാധ്യമങ്ങളുടെ സമ്മർദ്ദം മൂലം എഎപി നേതാക്കൾ തന്റെ രേഖകൾ തിരിച്ചുതന്നതായി അദ്ദേഹം അറിയിച്ചു. നേരത്തെ സ്ഥാനാർഥിയാക്കണമെന്ന് അവർ പണം ആവശ്യപ്പെട്ടതായി ഹസീബ് ആരോപിച്ചു. നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രനായാണോ മത്സരിക്കുകയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. സംഭവത്തിൽ എഎപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

AAP ex-councillor climbs electricity tower, video

TAGS :

Next Story