പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ
മരണകാരണം വ്യക്തമല്ല
ചണ്ഡീഗഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ.ലുധിയാന വെസ്റ്റ് മണ്ഡലം എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സി ഗോഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 58 കാരനായ ഗോഗിയെ രാത്രി 12 മണിയോടെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. എഎപി ജില്ലാ പ്രസിഡൻ്റ് ശരൺപാൽ സിംഗ് മക്കറും പൊലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചാഹലും മരണം സ്ഥിരീകരിച്ചു. ബസ്സി ആത്മഹത്യ ചെയ്തതാണോ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.
2022ലാണ് ഗോഗി എഎപിയിൽ ചേർന്നത്. ലുധിയാന (വെസ്റ്റ്) നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗോഗി രണ്ട് തവണ എംഎൽഎയായ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സുഖ്‌ചെയിൻ കൗർ ഗോഗിയും മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ദർജിത് സിംഗ് ഇൻഡിയോട് പരാജയപ്പെട്ടു.
Adjust Story Font
16